top of page

ഐസക് മാത്യൂസിന് ഡൽഹി മലയാളികളുടെ പ്രണാമം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 4, 2024
  • 1 min read


ree

ഡൽഹി ആർ കെ പുരത്തെ പ്രസിദ്ധമായ മാത്യൂസ് കഫെയുടെ ഉടമ അങ്കമാലി കുന്നത്ത് വീട്ടിൽ ഐസക് മാത്യൂസ് (വസന്ത് അപ്പാർട്ട്‍മെന്‍റ്സ് 9280/ബി-9, വസന്ത് കുഞ്ജ്) ഇന്നലെ നിര്യാതനായി. 68 വയസ് ആയിരുന്നു. ഭാര്യ: തങ്കമ്മ. മക്കൾ: ജാസ്‍മിൻ ഐസക്, ജെസ്‍മി മേരി ഐസക്. മരുമകൻ: ജോർജ്ജ് കെ. തോമസ്. വസന്ത് കുഞ്ജിലെ വസതിയിൽ പൊതുദർശനത്തിനു വെച്ച മൃതദേഹത്തിൽ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.


നാളെ രാവിലെ മൃതദേഹം നാട്ടിലെത്തിക്കും. അന്ത്യകർമ്മങ്ങൾ മൂവാറ്റുപുഴ കല്ലൂർകാട് സെന്‍റ് അഗസ്റ്റിൻ പള്ളിയിൽ നടക്കും.




ree

ഡിഎംഎ ആർ കെ പുരം ഏരിയ മെംബർ ആയ മാത്യൂസ് ആർ കെ പുരം സെന്‍റ് പീറ്റേർസ് ഇടവകാംഗം ആയിരുന്നു. ആർ. കെ പുരത്ത് 36 വർഷം മുമ്പാണ് മാത്യൂസ് കഫെ എന്ന പേരിൽ വെജിറ്റേറിയൻ ഹോട്ടൽ തുടങ്ങിയത്. മലയാളികൾക്ക് പുറമെ തമിഴന്മാരുടെയും ഇഷ്‍ട ഭോജനശാലയായി മാറിയ മാത്യൂസ് കഫെ ക്രമേണ ഉത്തരേന്ത്യക്കാർക്കും ഇഷ്‍ടമുള്ള ഇടമായി മാറി. രുചികരമായ കേരള വിഭവങ്ങൾ ആസ്വദിക്കാൻ ഹിന്ദിക്കാരുടെയും വരവ് കൂടിയതോടെ മാത്യൂസ് കഫെയിൽ തിരക്കൊഴിഞ്ഞ സമയം ഇല്ലാതായി. ബിസിനസ് തിരക്കുകൾക്കിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഐസക് മാത്യൂസ് സജീവ സാന്നിധ്യമായിരുന്നു.

1 Comment

Rated 0 out of 5 stars.
No ratings yet

Add a rating
VIJOY SHAL
VIJOY SHAL
Aug 05, 2024
Rated 5 out of 5 stars.

Hearty Condolence

Like
bottom of page