top of page

ഐഐടിഎഫ് 2026 : ജി. ദേവരാജൻ കേരള പവലിയൻ സന്ദർശിച്ചു

ന്യൂസ് ബ്യൂറോ , ഡൽഹി
2 hours ago
1 min read

ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടന്നു വരുന്ന നാൽപ്പത്തിയഞ്ചാമത് ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരള സർക്കാർ പവലിയൻ ന്യൂഡൽഹിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി ജി. ദേവരാജൻ സന്ദർശിച്ചു. വിവര പൊതുജന സമ്പർക്ക വകുപ്പ് അഡിഷണൽ ഡയറക്ടർ കെ.പി. സരിത, ഐപിആർഡി ഡപ്യൂട്ടി ഡയറക്ടർ സി.എഫ്. ദിലീപ് കുമാർ, ഇൻഫർമേഷൻ ഓഫീസർമാരായ ശ്രീകാന്ത് എം . ഗിരിനാഥ്, പി ആർ സാബു, പ്രതീഷ് ഡി. മണി തുടങ്ങിയവർ പ്രത്യേക പ്രതിനിധിയെ പവലിയനിലേക്ക് സ്വീകരിച്ചു. പവലിയനിൽ വിവിധ വകുപ്പുകൾ ഒരുക്കിയിരിക്കുന്ന സ്റ്റാളുകൾ അദ്ദേഹം  സന്ദർശിച്ചു.

കേരളത്തിൻ്റെ തനത് ഉത്പന്നങ്ങളും പാരമ്പര്യവും പ്രദർശിപ്പിക്കുന്നതിന് സംഘാടകർക്കു കഴിഞ്ഞുവെന്ന് ജി.ദേവരാജൻ അഭിപ്രായപ്പെട്ടു. കേരളത്തിൻ്റെ ഉത്പന്നങ്ങൾ വാങ്ങുന്നതിന് അഭൂതപൂർവമായ തിരക്കാണുള്ളതെന്നും അത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി റോഷി അഗസ്റ്റിനും രാവിലെ കേരള പവലിയനിൽ സന്ദർശനം നടത്തി.


--

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page