top of page

എസ്എൻഡിപി മയൂർ വിഹാർ ശാഖപുതുവത്സരം ആഘോഷിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 16
  • 1 min read
ree

ന്യൂ ഡൽഹി: എസ്എൻഡിപി യോഗം ഡൽഹി യൂണിയന്റെ ശാഖാ നമ്പർ 4351 മയൂർ വിഹാർ പുതുവത്സരാഘോഷം നടത്തി. മയൂർ വിഹാർ ഫേസ്-1 ലെ ഡികെ സെലിബ്രേഷൻസായിരുന്നു വേദി.


ഗുരുദേവന്റെ ഛായാചിത്രത്തിനു മുമ്പിലെ നിലവിളക്കിൽ തിരി തെളിയിച്ച ശേഷം യൂണിയൻ കൗൺസിലർ അംഗം സി കെ പ്രിൻസ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം മാധവ് ഗിരീഷ് ആലപിച്ച ദൈവ ദശകത്തോടെ ആരംഭിച്ചു. ശാഖാ സെക്രട്ടറി ലൈന അനിൽ കുമാർ, വനിതാ സംഘം പ്രസിഡന്റ് വാസന്തി ജനാർദ്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു.


ചടങ്ങിൽ കലാകാരനും അവതാരകനുമായ പ്രദീപ് സദാനന്ദൻ, കഥാകാരിയും കവയിത്രിയുമായ ശ്രീരേഖാ പ്രിൻസ്, സൗമ്യ സൂരജ്, പി എ സൂരജ് എന്നിവരെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. കൂടാതെ കഴിഞ്ഞ അധ്യയന വർഷത്തിൽ ശാഖയിൽ ഉന്നത വിജയം കൈവരിച്ച 10-ാം ക്ലാസിലെ മാധവ് ഗിരീഷ്, 12-ാം ക്ലാസിലെ ഗൗരി നന്ദന (സയൻസ്), എം അതുൽ കൃഷ്ണ (കോമേഴ്‌സ്) എന്നിവരെ മെമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. അനകാ അനിൽ കുമാറും പി എൻ ഷാജിയുമായിരുന്നു അവതാരകർ.


ആഘോഷ പരിപാടികളിൽ ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-2 ഏരിയ സെക്രട്ടറി പ്രസാദ് കെ നായർ, ഡിഎംഎ മുൻ അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് രമേശ് കോയിക്കൽ, സെക്രട്ടറി ഡി ജയകുമാർ, വേൾഡ് മലയാളി കൗൺസിലിന്റെ ഗീതാ രമേശ്, സുദർശനൻ പിള്ള, ദീപക് നായർ, ഉണ്ണികൃഷ്ണൻ, കെ ഗോപാലൻ കുട്ടി, ശിരിഷ്, മോഹൻ നമ്പ്യാർ, പി കെ ഹരി, രാജീവ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.


സ്വര മാധുരി ഡൽഹിയുടെ ഗായകരായ മണികണ്ഠൻ ആര്യനാട്, സൗപർണികാ, ആരതി സന്തോഷ്, പി ആർ മനോജ് തുടങ്ങിയവർ ആലപിച്ച സംഗീത സന്ധ്യ ആഘോഷ രാവിനെ ആസ്വാദ്യ മധുരമാക്കി. അത്താഴ വിരുന്നോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page