top of page

എസ്എൻഡിപി ഡൽഹി യൂണിയൻ കായിക മാമാങ്കത്തിന് തിരി തെളിഞ്ഞു

  • P N Shaji
  • Oct 21, 2024
  • 1 min read
ree

ന്യൂ ഡൽഹി: എസ്എൻഡിപി ഡൽഹി യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കായിക മാമാങ്കത്തിന് തിരി തെളിഞ്ഞു. കിഴക്കൻ ഡൽഹിയിലെ കോമൺവെൽത്ത് ഗയിംസ് വില്ലേജ് സ്പോർട്ട്സ് കോംപ്ലക്സിൽ നടന്ന കായിക മത്സരങ്ങൾ ഡൽഹി യൂണിയൻ പ്രസിഡൻ്റ് ടി എസ് അനിൽ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.


ree

സുപ്രിം കോർട്ട് സീനിയർ അഡ്വക്കേറ്റ് ദീപക് പ്രകാശ്, സ്പോർട്ട്സ് കോംപ്ലക്സ് സെക്രട്ടറി ധർമ്മേന്ദ്ര ശർമ്മ, ഡിഎംഎ പ്രസിഡൻ്റ് കെ രഘുനാഥ്, ഇൻ്റർനാഷണൽ സെൻ്റർ ഫോർ കഥകളി പ്രസിഡൻ്റ് ബാബു പണിക്കർ, ഡൽഹി എൻഎസ്എസ് പ്രസിഡൻ്റ് എംകെജി പിള്ള, ശ്രീനാരായണ കേന്ദ്ര ജനറൽ സെക്രട്ടറി ജയദേവൻ, നവോദയം ഡൽഹിയുടെ പി കെ സുരേഷ്, ശ്രീ നാരായണ സൊസൈറ്റി സെക്രട്ടറി വി കെ ബാലൻ, ഡിഎംഎ വൈസ് പ്രസിഡൻ്റ് കെജി രഘുനാഥൻ നായർ, എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്റ് സി ഡി സുനിൽ കുമാർ, സെക്രട്ടറി എ ഡി ഓമനക്കുട്ടൻ , കൗൺസിൽ അംഗങ്ങളായ കെ പി പ്രകാശ്, സികെ പ്രിൻസ്, സ്പോർട്ട്സ് മീറ്റ് കൺവീനറും വികാസ്പുരി ശാഖാ പ്രസിഡൻ്റുമായ കെ ജി സിജു, വനിതാ സംഘം പ്രസിഡൻ്റ് സുധാ ലച്ചു സെക്രട്ടറി ജ്യോതി ബാഹുലേയൻ, വികാസ് പുരി ശാഖാ സെക്രട്ടറി സുരേഷ് ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.

ree

അഡ്വ ദീപാ ജോസഫ്, ടോണി കണ്ണമ്പുഴ, മാനുവേൽ മെഴുക്കാനാൽ, ഡോ ഡലോനി മാനുവൽ, എ മുരളിധരൻ, തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ree

തുടർന്ന് എസ്എൻഡിപി ഡൽഹി യൂണിയൻ്റെ 24 ശാഖകൾ പങ്കെടുത്ത മാർച്ച് ഫാസ്റ്റിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.


ഡൽഹി യൂണിയൻ്റെ കീഴിൽ നടക്കുന്ന 13-ാമത് ഇൻ്റർ ശാഖാ അത്‌ലറ്റിക് മീറ്റിൽ അറുനൂറിൽപ്പരം കായിക താരങ്ങൾ മാറ്റുരക്കും.

ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page