top of page

എയർഹെൽപ്പ് പുറത്തുവിട്ട റേറ്റിംഗ് റിപ്പോർട്ട് ഇൻഡിഗോ നിഷേധിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 4, 2024
  • 1 min read
ree

റേറ്റിംഗ് ലിസ്റ്റിൽ ഏറ്റവും താഴ്ന്ന സ്ഥാനം നൽകിയ എയർഹെൽപ്പ് റിപ്പോർട്ട് ഇൻഡിഗോ തള്ളിക്കളഞ്ഞു. ആകെ 109 എയർലൈനുകളെ വിലയിരുത്തിയ റിപ്പോർട്ട് പ്രകാരം ഇൻഡിഗോയുടെ സ്ഥാനം 103 ആണ്. ഈ റിപ്പോർട്ടിൽ എയർ ഇന്ത്യക്ക് 61 ഉം, എയർ ഏഷ്യക്ക് 94 ഉം ആണ് സ്ഥാനം. സമയനിഷ്‍ഠ പാലിക്കുന്നതിൽ കൃത്യത പുലർത്തുന്ന തങ്ങൾക്ക് യാത്രികരുടെ ഭാഗത്തു നിന്നുള്ള പരാതികൾ വളരെ കുറവാണെന്നും, DGCA മാസം തോറും പ്രസിദ്ധപ്പെടുത്തുന്ന ഡാറ്റയിൽ ഇക്കാര്യങ്ങൾ പ്രതിപാദിക്കാറുണ്ടെന്നും ഇൻഡിഗോ ഒരു പ്രസ്താവനയിൽ വ്യക്തമാക്കി. EU ക്ലെയിം പ്രോസസ്സിംഗ് ഏജൻസിയായ എയർഹെൽപ്പ് ഇന്ത്യയിൽ നിന്നുള്ള ഡാറ്റ കൃത്യമായി ശേഖരിക്കാറില്ലെന്ന് പ്രസ്താവന പറയുന്നു. ബ്രസ്സൽസ് എയർലൈൻസ്, ഖത്തർ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ് എന്നിവക്കാണ് എയർഹെൽപ്പ് റിപ്പോർട്ടിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ.


മൊത്തം 380 വിമാനങ്ങളുള്ള ഇൻഡിഗോക്ക് ദിവസേന 2,100 ഫ്ലൈറ്റ് സർവ്വീസുകളാണ് ഉള്ളത്. 85 ഡൊമസ്റ്റിക് ഡെസ്റ്റിനേഷനുകളിലും, 30 ഇന്‍റർനാഷണൽ ഡെസ്റ്റിനേഷനുകളിലുമാണ് സർവ്വീസ്. എയർഹെൽപ്പ് റിപ്പോർട്ടിൽ പറയുന്ന ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള 9 മാസത്തെ കാലയളവിൽ 7.25 കോടി യാത്രക്കാരാണ് ഇൻഡിഗോയിൽ യാത്ര ചെയ്തത്. 61.3 ശതമാനമാണ് ഇൻഡിഗോയുടെ മാർക്കറ്റ് ഷെയർ. ഇതേ കാലയളവിൽ 1.64 കോടി പേർ യാത്ര ചെയ്ത എയർ ഇന്ത്യയുടെ മാർക്കറ്റ് ഷെയർ 13.9 ശതമാനമാണ്.


ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page