top of page

എയർ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധി തുടരുന്നു, നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 8, 2024
  • 1 min read


ree

ടാറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ലോ-കോസ്റ്റ് എയർലൈൻ എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ പ്രതിസന്ധി രാജ്യവ്യാപകമായി തുടരുകയാണ്. നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കുകയോ അനിശ്ചിതമായി വൈകുകയോ ചെയ്തിട്ടുണ്ട്. ക്യാബിൻ ക്രൂ ജീവനക്കാരിൽ ഒരു വിഭാഗം നടത്തുന്ന പ്രതിഷേധമാണ് പ്രതിസന്ധിക്ക് കാരണം. പല വിമാനത്താവളങ്ങളിലും അവർ കൂട്ടത്തോടെ സിക്ക് ലീവ് എടുത്തിരിക്കുകയാണ്. മൊബൈൽ ഓഫാക്കി വെച്ചിരിക്കുന്നതിനാൽ അവരുമായി ബന്ധപ്പെടാൻ മാനേജ്‍മെന്‍റിന് കഴിയുന്നുമില്ല.

AIX കണക്‌ട് ലയന നടപടികളാണ് ജീവനക്കാരിൽ അമർഷം ഉളവാക്കിയത്. മാനേജ്‍മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണ് കുഴപ്പങ്ങൾക്ക് കാരണമെന്ന് സീനിയർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ക്യാബിൻ ക്രൂ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

പല വിമാനത്താവളങ്ങളിലും യാത്ര മുടങ്ങിയ യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്. എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരോട് ക്ഷമാപണം നടത്തിയിട്ടുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page