top of page

എം. ടി. അനുസ്മരണ യോഗo

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 13
  • 1 min read
ree

ജനസംസ്കൃതി മെഹ്റോളി ബ്രാഞ്ച്, ഇന്ന് വൈകുന്നേരം 3 മണിക്ക് സംഘടിപ്പിച്ച എം. ടി. അനുസ്മരണ യോഗത്തിൽ, ജനസംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗം ശ്രീ. കെ. ശശികുമാർ മുഖ്യ പ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി ശ്രീ അനു പദ്മൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്രാഞ്ച് ചെയർമാൻ ശ്രീ. വിനോദ് കുമാർ അധ്യക്ഷനായിരുന്നു. സൂര്യകാന്തി വിദ്യാർത്ഥിനി ജോഅന്ന സൂസൻ ബിബിൻ, എം. ടി. യെക്കുറിച്ചും സാഹിത്യ രംഗത്ത് അദ്ദേഹം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ലഘു വിവരണം നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ എം ടി. യുടെ കൃതികളെ കുറിച്ച് വിശദമായി പ്രതിപാദിക്കുകയും ജോയിന്റ് സെക്രട്ടറി ശ്രീ. വിജയകുമാർ പി വി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ree

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page