top of page

ഉഷ്‍ണതരംഗം; ഡൽഹിയിൽ ഇന്ന് റെഡ് അലർട്ട്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 18, 2024
  • 1 min read


ree

കൊടും ചൂട് തുടരുന്ന ഡൽഹിയിൽ കാലാവസ്ഥാ കേന്ദ്രം ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പരമാവധി താപനില 45 ഡിഗ്രി കടക്കുമെന്നാണ് പ്രവചനം. സീസണിലെ സാധാരണ ശരാശരിയേക്കാൾ കൂടുതലാണ് പല ഭാഗങ്ങളിലും ഇക്കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. കൊടും ചൂടിനൊപ്പം കടുത്ത ജലക്ഷാമവും ഡൽഹി നിവാസികളെ വലയ്ക്കുന്നുണ്ട്. വാടിക്കരിഞ്ഞ പൂച്ചെടികളുടെയും ബാൽക്കണയിലും മറ്റും വളർത്തുന്ന പച്ചക്കറി കൃഷികളുടെയും ചിത്രങ്ങൾ മലയാളികളുടെ വാട്ട്‍സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.


ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ മേഖലകളിൽ ഈയാഴ്ച്ച അവസാനത്തോടെ മഴ പെയ്യുമെന്ന പ്രവചനം മാത്രമാണ് ആശ്വാസം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page