ഇനി ശ്വസിക്കാം, ധൈര്യമായി: GRAP നിയന്ത്രണങ്ങൾ പിൻവലിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- 1 day ago
- 1 min read

ഡൽഹിയിലെ വായു ഗുണനിലവാരം തൃപ്തികരമായതോടെ GRAP നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചു. തിങ്കളാഴ്ച രേഖപ്പെടുത്തിയ AQI സൂചിക 119 ആണ്.
കഴിഞ്ഞ ഡിസംബറിൽ സൂചിക ശരാശരി 400 നും മുകളിലായിരുന്നു. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അപകടകരമായ സ്ഥിതിയാണെന്ന് ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
വരും ദിവസങ്ങളിലും ഡൽഹിയിലെ വായു നിലവാരം തൃപ്തികരമായി തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ ആശ്വാസ പ്രവചനം.



Comments