top of page

ഇന്ന് നടക്കേണ്ടിയിരുന്ന MCD മേയർ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

  • Delhi Correspondent
  • Apr 26, 2024
  • 1 min read

New Delhi: ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ ഇന്ന് ഏപ്രിൽ 26 ന് നടക്കാനിരുന്ന മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് അവസാന നിമിഷം മാറ്റിവെച്ചു. തിരഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിക്കാൻ കഴിയാത്തതാണ് കാരണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് അഭിപ്രായങ്ങളും ആശയവിനിയമവും ലഭിക്കാത്തതിനാൽ വരണാധികാരിയെ നിയമിക്കാൻ തനിക്ക് കഴിയില്ലെന്ന് ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സാക്‌സേന പറഞ്ഞു. മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കഴിയുകയാണ്.

"1957 ലെ DMC ആക്‌ടിന്‍റെ സെക്ഷൻ 77 (എ) പ്രകാരം മേയർ തിരഞ്ഞെടുപ്പിന് വരണാധികാരിയുടെ നിയമനം നിർബന്ധമാണ്. അത് നടക്കാത്തതിനാൽ മേയറിന്‍റെയും ഡെപ്യൂട്ടി മേയറിന്‍റെയും തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കില്ല." MCD ഒരു നോട്ടീസിൽ അറിയിച്ചു.

അതേസമയം, മുൻസിപ്പൽ കോർപ്പറേഷന്‍റെ പ്രവർത്തനത്തെ ഇത് ബാധിക്കില്ലെന്നും, തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ നിലവിലെ മേയറിനും ഡെപ്യൂട്ടി മേയറിനും അതാത് സ്ഥാനങ്ങളിൽ തുടരാമെന്നും ലഫ്.ഗവർണർ വ്യക്തമാക്കി.

Comentarios

Obtuvo 0 de 5 estrellas.
Aún no hay calificaciones

Agrega una calificación
bottom of page