top of page

ഇംഗ്ലണ്ട് നഗരത്തിൽ കടൽകാക്കകൾക്ക് 'ഫാമിലി പ്ലാനിംഗ്'

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 24, 2024
  • 1 min read
ree

ഇംഗ്ലണ്ടിലെ വോർസെസ്റ്ററിൽ ജനജീവിതത്തിന് ശല്യമായി പെരുകുന്ന കടൽകാക്കകൾക്ക് ജനന നിയന്ത്രണം ഏർപ്പെടുത്തും. തീറ്റയിൽ ജനന നിയന്ത്രണത്തിനുള്ള ചെറു ഗുളികകൾ കലർത്തി നൽകാനാണ് തീരുമാനം. വിരട്ടിയോടിക്കാനും മുട്ടകൾ നശിപ്പിച്ചു കളയാനും പരുന്തുകളെയും പ്രാപ്പിടിയന്മാരെയും വിന്യസിച്ച് ഇതിന് മുമ്പ് പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. തീറ്റ ഇട്ടുകൊടുക്കരുതെന്ന് ജനങ്ങൾക്ക് ഉത്തരവ് നൽകിയിട്ടുമുണ്ട്. അത്തരം നടപടികളൊന്നും കാര്യമായ ഫലപ്രാപ്‍തിയിൽ എത്തിയിരുന്നില്ല.


എണ്ണം പെരുകിയതോടെ അവയുടെ ശല്യവും കൂടി. കുഞ്ഞുങ്ങളെയും വളർത്തു ജീവികളെയും കൊത്തിപ്പറിക്കുന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. കടൽകാക്കകളെയും അവ വരുത്തുന്ന വിപത്തുകളെയും സംബന്ധിച്ച് ഒരു വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുമെന്ന് വോർസെസ്റ്റർ നഗര കൗൺസിലിന്‍റെ ഒരു വക്താവ് അറിയിച്ചു. അതിന്‍റെ അടിസ്ഥാനത്തിൽ 2025 ൽ അവയെ നിയന്ത്രിക്കാനുള്ള നടപടികൾ ആവിഷ്ക്കരിക്കാനാണ് നീക്കം.

ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page