ആർത്തവ അവധി വിപരീതഫലം ഉണ്ടാക്കാമെന്ന് സുപ്രീം കോടതി
- പി. വി ജോസഫ്
- Jul 8, 2024
- 1 min read

വനിതാ ജീവനക്കാർക്ക് ആർത്തവ അവധി അനുവദിക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് മാതൃകാപരമായ നയം ആവിഷ്ക്കരിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഈ വിഷയം ഗവൺമെന്‍റിന്‍റെ നയകാര്യമാണെന്നും കോടതി പരിശോധിക്കേണ്ട കാര്യമല്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. വനിതാ ജീവനക്കാർക്ക് ആർത്തവ അവധി അനുവദിച്ചുകൊണ്ട് കോടതി തീരുമാനമെടുക്കുന്നത് ചിലപ്പോൾ വിപരീതഫലം ഉണ്ടാക്കിയെന്നു വരാം. കമ്പനികൾ സ്ത്രീകളെ നിയമിക്കാൻ വിമുഖത കാട്ടാം, നിലവിലുള്ള സ്റ്റാഫിനോട് അവഗണന കാട്ടുന്ന സമീപനം പുലർത്തിയെന്നും വരാമെന്ന് കോടതി നിരീക്ഷിച്ചു. ഈ ആവശ്യവുമായി വനിതാ, ശിശു വികസന വകുപ്പ് സെക്രട്ടറിയെ സമീപിക്കാൻ കോടതി പരാതിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ രാകേഷ് ഖന്നക്ക് അനുമതി നൽകി.
വിദ്യാർത്ഥിനികൾക്കും വനിതാ ജീവനക്കാർക്കും എല്ലാ മാസവും ആർത്തവ അവധി അനുവദിക്കണമെന്നാണ് പൊതുതാൽപ്പര്യ ഹർജ്ജിയിലെ ആവശ്യം.










Comments