top of page

ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എറണാകുളം-അങ്കമാലി അതിരൂപതയിൽ മേജർ ആർച്ചുബിഷപ്പിൻ്റെ വികാരി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 11
  • 1 min read

ബിഷപ്പ് മാർ ബോസ്കോ പുത്തൂരിന്റെ രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു.

ree

സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ എറണാകുളം-അങ്കമാലി അതിരൂപതയിൽ തന്റെ വികാരിയായി 2025 ജനുവരി 11 നു നിയമിച്ചു. 2025 ജനുവരി 6 മുതൽ 11 വരെ നടന്ന മുപ്പത്തിമുന്നാമതു സിനഡിന്റെ ഒന്നാം സമ്മേളനം മാർ പാംപ്ലാനിയെ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ചുബിഷപ്പിൻ്റെ വികാരിയായി തെരഞ്ഞെടു ത്തിരുന്നു. മാർപ്പാപ്പ സിനഡിൻ്റെ ഈ തെരഞ്ഞെടുപ്പിന് അപ്പസ്തോലിക് ന്യൂൺഷാവഴി അംഗീകാരം നല്‌കുകയുംചെയ്തു‌. നിലവിൽ തലശ്ശേരി അതിരൂപത യുടെ മെത്രാപോലീത്തയായ മാർ പാംപ്ലാനി നിലവിലുള്ള തൻ്റെ ഉത്തരവാദിത്വത്തിനു പുറമേയായിരിക്കും പുതിയ ദൗത്യം നിർവഹിക്കുന്നത്.1969 ഡിസംബർ 3 നു ജനിച്ച ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി 1997 ഡിസംബർ 30നു വൈദികനായി. ബെൽജിയത്തിലെ ലുവൈൻ യൂണിവേഴ്‌സിറ്റിയിൽനിന്നു വിശുദ്ധ ഗ്രന്ഥത്തിൽ ഉപരിപഠനംനടത്തി ഡോക്ടറേറ്റ് കരസ്ഥമാക്കി.


എറണാകുളം-അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർസ്ഥാന ത്തുനിന്നുള്ള മാർ ബോസ്കോ പുത്തൂരിൻ്റെ രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. 2023 ഡിസംബർ ഏഴിനു നിയമിതനായ മാർ ബോസ്കോ പുത്തൂർ 2024 സെപ്റ്റംബറിലാണ് ആരോഗ്യകാരണങ്ങളാൽ തൻ്റെ രാജി സമർപ്പിച്ചത്. മെൽബൺ രൂപതയുടെ അധ്യക്ഷസ്ഥാനത്തുനിന്നു വിരമിച്ച സാഹചര്യത്തിലായിരുന്നു എറണാകു ളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററായി ബോസ്കോ പുത്തൂർ നിയമിതനായത്.




Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page