ആർ കെ പുരത്ത് വെള്ളക്കെട്ട് രൂക്ഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 25, 2024
- 1 min read

ആർ കെ പുരം സെക്‌ടർ 12 ൽ വെള്ളക്കെട്ട് ഇപ്പോഴും രൂക്ഷമായി തുടരുന്നു. മലയാളികൾ ധാരാളമായി താമസിക്കുന്ന ഏരിയയാണ് ഇത്. കൊതുകുശല്യവും കൂടുതലാണ്. മഴ ചെറുതായി പെയ്താലും വീടിന് ചുറ്റുപാടും വെള്ളക്കെട്ട് ഉണ്ടാകുന്നു. വെള്ളം ഒഴിയാൻ ദിവസങ്ങളെടുക്കും. വെള്ളക്കെട്ട് മാറി വരുമ്പോഴേക്കും അടുത്ത മഴ പെയ്യും. വീണ്ടും പ്രശ്നം രൂക്ഷമാകുമെന്നാണ് മലയാളികൾ പറയുന്നത്. സ്ഥലം എംഎൽഎ-ക്ക് പുറമെ എം.സി.ഡി, ജലബോർഡ്, പിഡബ്ലിയുഡി ഉദ്യോഗസ്ഥർക്കും പരാതി പല തവണ സമർപ്പിച്ചെങ്കിലും ഇതുവരെ പ്രതിവിധി കിട്ടാതെ വലയുകയാണ് പ്രദേശവാസികൾ.










Comments