ആർ. കെ. പുരം സെന്‍റ് തോമസ് പള്ളിയിൽ സ്വാതന്ത്യദിനം ആഘോഷിച്ചു
- റെജി നെല്ലിക്കുന്നത്ത്
- Aug 15, 2024
- 1 min read

സ്വാതന്ത്യദിന ആഘോഷത്തോടനുബന്ധിച്ച് ആർ. കെ. പുരം സെന്‍റ് തോമസ് പ്ലേ സ്‍കൂൾ ഗ്രൗണ്ടിൽ ഇന്ന് രാവിലെ റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ് ദേശീയ പതാക ഉയർത്തി.

ചടങ്ങിൽ സെന്‍റ് തോമസ് ഇടവക വികാരി ഫാദർ വിജയ് ബറെട്ടോ, റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ്, സെന്‍റ് പീറ്റേഴ്‌സ് ഇടവക വികാരി ഫാദർ സുനിൽ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. സെന്‍റ് തോമസ്, സെന്‍റ് പീറ്റേഴ്‌സ് ഇടവകാംഗങ്ങൾ പങ്കെടുത്തു . സ്വീറ്റ്സ് വിതരണവും ഉണ്ടായിരുന്നു. തുടർന്ന് സെന്‍റ് തോമസ് ദേവാലയത്തിൽ സിറോ മലബാർ റീത്തിൽ മാതാവിന്‍റെ സ്വർഗ്ഗാരോപണ തിരുന്നാൾ ആഘോഷവും നടത്തി.










Comments