ആസ്ത്രേലിയയിൽ ബാലപീഡകന് ജീവപര്യന്തം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 29, 2024
- 1 min read

ആസ്ത്രേലിയയിൽ ചൈൽഡ്‍ കെയർ സെന്‍ററിൽ നിരവധി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റവാളിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 47 കാരനായ ആഷ്‍ലെ പോൾ ഗ്രിഫിത്തിന് 27 വർഷത്തെ കഠിന തടവാണ് ലഭിച്ചത്. ശിക്ഷാ കാലാവധിയിൽ പരോൾ ലഭിക്കില്ല. 2003 മുതൽ 2023 വരെ ക്വീൻസ്‍ലാന്‍റിലെ വിവിധ ചൈൽഡ് കെയർ സെന്‍ററുകളിലെ കുട്ടികളെ പീഡിപ്പിച്ചതിന് ഏകദേശം 1600 കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. ഇതിൽ 307 പെൺകുട്ടികള പീഡിപ്പിച്ചെന്ന് അയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 1 വയസ് മുതൽ 7 വയസ് വരെയുള്ള കുഞ്ഞുങ്ങളാണ് കൂടുതലും ഇയാളുടെ ഇരകൾ. ശിക്ഷ വിധിച്ച ജഡ്‍ജി ഈ സംഭവത്തെ "ഭീകരം" എന്നാണ് വിശേഷിപ്പിച്ചത്.











Comments