top of page

ആദ്യറൗണ്ട് പ്രചരണം പൂർത്തിയാക്കി ചാലക്കുടിയിൽ ചാർളി പോൾ മുന്നിൽ

  • റെജി നെല്ലിക്കുന്നത്ത്
  • Mar 9, 2024
  • 1 min read

ree

ആദ്യറൗണ്ട് പ്രചരണം പൂർത്തിയാക്കി ചാലക്കുടിയിൽ ചാർളി പോൾ മുന്നിൽ

ചാലക്കുടി: ട്വന്റി20 പാർട്ടിയുടെ ചാലക്കുടി ലോക്സഭാമണ്ഡലം സ്ഥാനാർത്ഥി അഡ്വ. ചാർളി പോൾ ആദ്യ റൗണ്ട് പ്രചരണം പൂർത്തിയാക്കി മറ്റ് മുന്നണിസ്ഥാനാർഥികളെക്കാൾ മുന്നിലെത്തി. മാർച്ച്‌ 3 ഞായറാഴ്ച കുന്നത്തുനാട് നിന്നും ആരംഭിച്ച് എല്ലാ നിയോജകമണ്ഡലങ്ങളിലൂടെയും കടന്നുപോയ അഡ്വ. ചാർളി പോളിന്റെ റോഡ് ഷോ കയ്പമംഗലത്ത് മാർച്ച്‌ 9 ശനിയാഴ്ച സമാപിച്ചു.

എല്ലാമുന്നണികളെയും മടുത്ത ചാലക്കുടിയിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നെണ്ടെന്നും തദ്ദേശസ്വയംഭരണസ്ഥാനങ്ങളിൽ അഴിമതിരഹിത സദ്ഭരണം കാഴ്ചവയ്ക്കുന്ന ട്വന്റി20 പാർട്ടിയെ ജനങ്ങൾ സ്വാഭാവികമായും ഇത്തവണ പിന്തുണയ്ക്കുമെന്നും അഡ്വ. ചാർളി പോൾ പറഞ്ഞു. കേരളത്തെ രക്ഷിക്കാൻ കൃത്യമായ നയപരിപാടികളുള്ള ഏക രാഷ്ട്രീയപാർട്ടി ട്വന്റി20 പാർട്ടിയാണ്. റോഡ് ഷോയിൽ വിവിധസ്ഥലങ്ങളിൽ കിട്ടിയ ആവേശോജ്ജ്വലമായ സ്വീകരണങ്ങൾ ചാലക്കുടിയിലെ ജനങ്ങൾ ട്വന്റി20 പാർട്ടിയെയും സ്ഥാനാർത്ഥിയെയും ഹൃദയത്തിൽ സ്വീകരിച്ചുവെന്നതിന്റെ തെളിവാണെന്നും വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോഡ് ഷോയ്‌ക്കൊപ്പം നിരവധി കുടുംബസംഗമങ്ങളും നടത്തി. പ്രചാരണപരിപാടികൾക്ക് കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡണ്ട് ജിബി ഏബ്രഹാം, ജില്ലാ കോർഡിനേറ്റർമാരായ സന്തോഷ്‌ വർഗീസ്, റോയ് വി. ജോർജ്, മറ്റ് നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ ജോസ് മാവേലി, അഡ്വ. ബേബി പോൾ, റോയ് ജോസഫ്, ഡോ. വർഗീസ് ജോർജ് എന്നിവർ വിവിധ കമ്മിറ്റികൾക്കൊപ്പം നേതൃത്വം നൽകി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page