top of page

ആചര്യശ്രീ സ്വാമി സച്ചിദാനന്ദജി ഫൗണ്ടേഷൻ വാർഷികാഘോഷങ്ങൾ ഞായറാഴ്ച്ച

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 6, 2024
  • 1 min read
ree

ന്യൂ ഡൽഹി: ആചര്യശ്രീ സ്വാമി സച്ചിദാനന്ദജി ഫൗണ്ടേഷന്റെ 8-ാമത് വാർഷികാഘോഷങ്ങളും ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ്, വർക്കല, പ്രസിഡന്റ് ആചാര്യശ്രീ സച്ചിദാനന്ദ സ്വാമികളുടെ 67-ാമത് ജന്മദിനാഘോഷവും നാളെ (08-12-2024 ഞായർ) റഫി മാർഗിലെ കോൺസ്റ്റിട്യൂഷൻ ക്ലബ്ബിൽ രാവിലെ 10 മണി മുതൽ നടക്കും.


ആചര്യശ്രീ സ്വാമി സച്ചിനന്ദജി ഫൗണ്ടേഷൻ പ്രസിഡന്റ് ശ്രീ എം കെ അനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വേണു ചാരിറ്റബിൾ സൊസൈറ്റി ചെയർപേഴ്‌സൺ ശ്രീമതി സുജയ കൃഷ്‌ണൻ മുഖ്യാതിഥിയാവും. വിശിഷ്ടാതിഥികളായി ടെക്സ്റ്റൈൽസ് മന്ത്രാലയം ഡവലപ്പ്മെന്റ് കമ്മിഷണർ ഡോ എം ബീനാ, ഐഎഎസ്, ശ്രീനാരായണ കേന്ദ്ര, ഡൽഹി പ്രസിഡന്റ് ശ്രീമതി ബീനാ ബാബുറാം തുടങ്ങിയവർ പങ്കെടുക്കും. ഫൗണ്ടേഷന്റെ മുഖ്യ രക്ഷാധികാരി ശ്രീ എസ് സുവർണകുമാർ, ജനറൽ സെക്രട്ടറി ശ്രീ സുധാകരൻ സതീശൻ, ട്രഷറർ ശ്രീമതി സുജാ രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.


ചടങ്ങിൽ എസ്എൻഡിപി ഡൽഹി യൂണിയൻ പ്രസിഡന്റ് ശ്രീ ടി എസ് അനിൽ, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീ കെ രഘുനാഥ്, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ നാഷണൽ ജനറൽ സെക്രട്ടറി ശ്രീ കെ ആർ മനോജ്, ഇന്റർനാഷണൽ സെന്റർ ഫോർ കഥകളി പ്രസിഡന്റ് ശ്രീ ബാബു പണിക്കർ, ഡൽഹി മലയാളി അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ശ്രീ സി ചന്ദ്രൻ, തെങ്ങു കയറ്റ പരിശീലകയായ ശ്രീമതി സുനിലി എന്നിവരെ ആദരിക്കും.കൂടുതൽ വിവരങ്ങൾക്ക് 9958867361, 9810173393 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page