ആഗസ്റ്റ് 20 ഗുരുദേവ ജയന്തി 'ലോക സമാധാനത്തിനായുള്ള പ്രാർത്ഥനാ ദിനമായി' ആചരിക്കും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 19, 2024
- 1 min read
ന്യൂ ഡൽഹി : ശ്രീനാരായണ കേന്ദ്ര ഡൽഹി ഇത്തവണത്തെ 170-ാമത് ഗുരുദേവ ജയന്തി ദിനം 'ലോക സമാധാനത്തിനായുള്ള പ്രാർത്ഥനാ ദിനമായി' ആചരിക്കും.
ശിവഗിരി മഠത്തിൻ്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്ന് വൈസ് പ്രസിഡന്റ് ഡോ കെ സുന്ദരേശൻ അറിയിച്ചു.
പ്രാർത്ഥനാ ദിനത്തോടനുബന്ധിച്ച് രാവിലെ 10 മണി മുതൽ വനിതാ വിഭാഗം കൺവീനർ കുശല ബാലൻ്റെ നേതൃത്വത്തിൽ ദൈവദശക ആലാപനവും പ്രാർത്ഥനയും ശ്രീനാരായണ കേന്ദ്രയിലെ ഡോ എം ആർ ബാബുറാം മെമ്മോറിയൽ ഹാളിൽ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് കേന്ദ്ര ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനർ പത്തിയൂർ രവി ഫോൺ 9810699696










Comments