ആകാശപ്പറവ ആശ്രമം സന്ദർശിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 30, 2024
- 1 min read

പാലം ഇൻഫൻ്റ് ജീസസ് ഫൊറോന പള്ളിയിലെ പിതൃവേദിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സരത്തിനോട് അനുബന്ധിച്ച് ഛത്തർപൂരിലുള്ള ആകാശപ്പറവകളുടെ ആശ്രമം സന്ദർശിച്ചു. ഫാദർ മിൽട്ടൺ ജോർജിൻ്റെയും ബ്രദർ അലൻ്റെയും സാന്നിധ്യത്തിൽ അന്തേവാസികളോടൊപ്പം സമയംചിലവഴിക്കുകയും സ്നേഹസമ്മാനങ്ങൾ നൽകുകയും സ്നേഹവിരുന്നിൽ പങ്കെടുക്കുകയും ചെയ്തു. സന്ദർശനത്തിന് നേതൃത്വം നൽകിയത് ശ്രീ. തങ്കച്ചൻനരിമറ്റത്തിൽ,ശ്രീ ജോസ് ജോസഫ്, ശ്രീ.ചാക്കോച്ചൻ എന്നിവരാണ്.











Comments