അരിക്കൊമ്പൻ എവിടെ ?
- VIJOY SHAL
- Feb 4, 2024
- 1 min read
ചെന്നൈ: മയക്കുവെടിയുതിർത്ത് പിടികൂടിയ കാട്ടാന തണ്ണീർക്കൊമ്പൻ ചരിഞ്ഞതിന് പിന്നാലെ ചർച്ചയായി ഇടുക്കി ചിന്നക്കനാലിൽ നിന്ന് നാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ. ആനയുടെ ആരോഗ്യനില സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെ അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് വ്യക്തമാക്കി തമിഴ്നാട് വനംവകുപ്പ് രംഗത്തെത്തി.
കാട്ടാന അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു അറിയിച്ചു. ആനയുടെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് സുപ്രിയ സാഹു കൂട്ടിച്ചേർത്തു.











Comments