top of page

അനുപാതം ശരിയല്ല, ഗാന്ധിപ്രതിമ സ്ഥാപിക്കില്ല

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 8, 2024
  • 1 min read


ree

ഡൽഹിയിൽ നെൽസൺ മണ്ഡേല മാർഗ്ഗിൽ ഗാന്ധിപ്രതിമ സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു. ഇതിനായി നിർമ്മിച്ച പ്രതിമക്ക് ഉയരത്തിനു തക്ക ഭാരം ഇല്ലെന്നതാണ് കാരണം.




ree

മുനീർക്കയും വസന്ത് കുഞ്ജും ഉൾപ്പെടെ ദക്ഷിണ ഡൽഹിയിലെ വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് നെൽസൺ മണ്ഡേല റോഡ്. ബ്യൂട്ടിഫിക്കേഷൻ നടപടികളുടെ ഭാഗമായാണ് ഗാന്ധിപ്രതിമ സ്ഥാപിക്കാൻ പ്ലാൻ ചെയ്തത്.


50 അടി ഉയരമാണ് പ്രതിമക്ക്, അതിന്‍റെ ഫൗണ്ടേഷന് 10 അടി ഉയരവുമുള്ള അതിന് ഭാരം 500 കിലോഗ്രാമാണ്. ഉയരത്തിന് അനുസൃതമായി നോക്കിയാൽ ഭാരം വളരെ കുറവാണെന്നും അത് പ്രതിമയുടെ ഉറപ്പിനെ ബാധിക്കുമെന്നുമാണ് പബ്ലിക് വർക്ക്‌സ് ഡിപ്പാർട്ട്‍മെന്‍റിന്‍റെ നിഗമനം.അതിനൊരു പ്രതിവിധി കണ്ടെത്താൻ ഡൽഹി IIT യെ കൺസൾട്ട് ചെയ്യാൻ PWD ഉദ്യോഗസ്ഥർ കോൺട്രാക‌്ടർമാരോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. ഉയരവും ഭാരവും തമ്മിലുള്ള പൊരുത്തക്കേട് പ്രതിമയുടെ ഭദ്രതയെ ബാധിക്കും. ശക്തമായ കാറ്റ് ആഞ്ഞടിച്ചാൽ പ്രതിമ വളയുകയോ മറിയുകയോ ചെയ്തെന്നു വരാം, അത് നാണക്കേടാകുകയും ചെയ്യുമെന്നാണ് PWD ഉദ്യോഗസ്ഥർ പറയുന്നത്.


സർദാർ പട്ടേൽ മാർഗ്ഗിലെ ഗ്യാരാ മൂർത്തി പ്രതിമക്ക് സമാനമായ ഗാന്ധിപ്രതിമയാണ് നിർമ്മിച്ചത്. ദൂരെ നിന്നുപോലും ദൃശ്യമാകണമെന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page