അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 17
- 1 min read

ഡി എം എ ആശ്രം -ശ്രീനിവാസ്പുരി- കാലേഖാൻ-ജൂലെന ശാഖ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. ആശ്രം ഡി എം എ ഹാളിൽ നടന്ന ആഘോഷത്തിൽ ചെയർമാൻ ഷാജി എം അധ്യക്ഷത വഹിച്ചു. ഡോക്ടർ സുനിത വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ഡി എം സി ചെയർപേഴ്സൺ അഡ്വ ദീപ ജോസഫ്, ഡി എം എ കേന്ദ്ര സമിതി അംഗം ലീന രമണൻ, വൈസ് ചെയർമാൻ സജിത ചന്ദ്രൻ, ഷിനി ഷിജു, ഗീത ദീപക്, റോയ് ഡാനിയേൽ, എം എസ്സ് ജയിൻ എന്നിവർ ആശംസകൾ നേർന്നു. സാംസ്‌കാരിക സാമൂഹിക ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകളെ ചടങ്ങിൽ ആദരിക്കുകയുണ്ടായി










Comments