അതിഷിയുടെ പാനി സത്യാഗ്രഹത്തിന് തുടക്കം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 21, 2024
- 1 min read

ഡൽഹിയിലെ ജലക്ഷാമത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി ജലവിഭവ മന്ത്രി അതിഷി അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. ഹരിയാനയിൽ നിന്ന് കൂടുതൽ വെള്ളം വിട്ടുതരണമെന്ന ആവശ്യമുന്നയിച്ച് ദക്ഷിണ ഡൽഹിയിലെ ഭോഗലിലാണ് സത്യാഗ്രഹം നടത്തുന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ ഭാര്യ സുനിത കേജരിവാളും മറ്റ് ആം ആദ്‍മി പാർട്ടി നേതാക്കളും അതിഷിയോടൊപ്പം രാജ്‍ഘട്ടിലെത്തി രാഷ്‍ട്രപിതാവിന് പ്രണാമം അർപ്പിച്ച ശേഷമാണ് നിരാഹാര സമരത്തിന് തുടക്കം കുറിച്ചത്.
മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ജയിലിൽ നിന്നയച്ച സന്ദേശം സുനിതാ കേജരിവാൾ വായിച്ചു. ഉപവാസ സമരം വിജയിക്കുമെന്ന് സന്ദേശത്തിൽ മുഖ്യമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.










Comments