അതിഷി ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 21, 2024
- 1 min read

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡൽഹിയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയും മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയുമാണ് അതിഷി. രാജ് നിവാസിൽ നടന്ന ചടങ്ങിൽ ലഫ്. ഗവർണർ വി.കെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു.
അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗോപാൽ റായ്, കൈലാഷ് ഗഹ്‍ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്‍ലാവത്ത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ. ആം ആദ്‍മി പാർട്ടി കൺവീനർ അരവിന്ദ് കേജരിവാളും പാർട്ടി നേതാവ് മനീഷ് സിസോദിയയും ചടങ്ങിന് സാക്ഷ്യം വഹിച്ചു.










Comments