അതിവേഗ EV ചാർജ്ജിംഗുമായി ചൈനീസ് കാർ കമ്പനി
- പി. വി ജോസഫ്
- Aug 16, 2024
- 1 min read

ഇലക്ട്രിക് വാഹന രംഗത്ത് ഏറ്റവും വേഗത്തിൽ ചാർജ്ജ് ചെയ്യാവുന്ന ബാറ്ററി തങ്ങൾ വികസിപ്പിച്ചെന്ന് ചൈനീസ് കാർ കമ്പനി സീക്കർ അവകാശപ്പെട്ടു. ഇതുവരെ ഇക്കാര്യത്തിൽ മുന്നിട്ടു നിന്ന ടെസ്‍ലയെയും BYD യെയും പിന്നിലാക്കിയെന്നാണ് അവകാശവാദം. തങ്ങളുടെ അപ്‍ഗ്രേഡ് ചെയ്ത ബാറ്ററികൾക്ക് അൾട്രാ-ചാർജ്ജിംഗ് സ്റ്റേഷനുകളിൽ 80% വരെ ചാർജ്ജാകാൻ വെറും പത്തര മിനിട്ട് മതിയെന്നും, ഇലോൺ മസ്ക്കിന്‍റെ ടെസ്‍ല കാറിന് 15 മിനിട്ടാണ് അത്രയും ചാർജ്ജാകാനുള്ള ഏറ്റവും കൂടിയ വേഗതയെന്നും കമ്പനി പറയുന്നു.

ഏറ്റവും പതിയ ബാറ്ററി ഘടിപ്പിച്ച സീക്കറിന്‍റെ 2025 007 മോഡൽ അടുത്തയാഴ്ച്ച പുറത്തിറങ്ങും. പുതിയ ബാറ്ററിയുടെ പെർഫോമൻസ് മികച്ചതാണെന്നും 10 ഡിഗ്രി സെൽഷ്യസിൽ കുറഞ്ഞ താപനില ഉള്ളിടത്ത് 80% വരെ ചാർജ്ജാകാൻ അര മണിക്കൂർ മതിയെന്നും കമ്പനി വക്താക്കൾ പഞ്ഞു. UK ആസ്ഥാനമായുള്ള ലക്ഷ്വറി സ്‍പോർട്ട്‍സ് കാർ ലോട്ടസ്, സ്വീഡന്‍റെ വോൾവോ എന്നിങ്ങനെ അനവധി പ്രമുഖ ബ്രാൻഡുകളുടെ നിർമ്മാതാക്കളായ ഗീലി ആണ് സീക്കറിന്‍റെ മാതൃകമ്പനി.










Comments