അഡ്വക്കേറ്റ് ബേസിൽ ജെയ്സൺ പ്രവാസി ലീഗൽ സെൽ നാഷണൽ കോർഡിനേറ്റർ
- VIJOY SHAL
- Dec 16, 2024
- 1 min read

റായി അഡ്വക്കേറ്റ് ബേസിൽ ജെയ്സൺ ചുമതലയേറ്റു. സുപ്രീം കോടതി അഭിഭാഷകനായ അഡ്വക്കേറ്റ് ബേസിൽ ജെയ്സൺ പല മനുഷ്യാ വകാശ സംഘടനകളിലും സേവനമനുഷ്ടിക്കുന്നുണ്ട്. ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ . ലോകത്തെമ്പാടും ചാപ്റ്ററുകളുള്ള പി എൽ സി യുടെ ഇന്ത്യയിലെ നാഷണൽ കോർഡിനേറ്ററായിട്ടാണ് അഡ്വക്കേറ്റ് ബേസിൽ ജെയ്സൺ ചുമതലയേറ്റെടുത്തത്. അഡ്വക്കേറ്റ് ബേസിൽ ജെയ്സൺ പൂനെ സാവിത്രിഭായ് ഫുലെ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമപഠനം പൂർത്തിയാക്കിയതിനു ശേഷം , ബഹുമാനപ്പെട്ട സുപ്രീം കോടതി ജഡ്ജി അഭയ് എസ് ഓക്ക, അഡ്വക്കേറ്റ് ഗീത ലുത്ര മുതലായ മറ്റു പല പ്രശസ്ത സീനിയർ അഭിഭാഷകരുടെയും ഓഫീസുകളിൽ വർക്ക് ചെയ്തത് നിയമ പരിജ്ഞാനം നേടിയുണ്ട്.












Comments