അംബാനിയേക്കാൾ കേമൻ അദാനി
- പി. വി ജോസഫ്
- Aug 29, 2024
- 1 min read

ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്. മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് അദാനിയുടെ മുന്നേറ്റം. 2024 ലെ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ 11.6 ലക്ഷം കോടി രൂപയാണ് അദാനിയുടെ സമ്പത്ത്. 2020 ലെ ലിസ്റ്റിൽ അംബാനി ഒന്നാമതും അദാനി നാലാമതും ആയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിൽ അദാനിയുടെ സമ്പത്തിൽ 95 ശതമാനത്തിന്‍റെ കുതിപ്പാണ് ഉണ്ടായത്. ഹിൻഡൻബെർഗ് ആരോപണങ്ങളെ അതീജീവിച്ചുള്ള തിരിച്ചുവരവാണ് ഈ കുതിപ്പിന് ശക്തി പകർന്നത്.
അംബാനിയുടെ സമ്പത്ത് 10.14 ലക്ഷം കോടി രൂപയാണ്. 2024 ജൂലൈ 31 വരെയുള്ള കണക്ക് പ്രകാരമുള്ള ലിസ്റ്റാണ് ഹുറുൺ പ്രസിദ്ധീകരിച്ചത്. രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 334 ആയി വർധിച്ചെന്ന് ഇയ്യിടെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.










Comments