top of page

അംബാനി ഫാമിലിയുടെ മഞ്ഞൾ പ്രസാദം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 9, 2024
  • 1 min read


ree

ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും ആഡംബര വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രീ-വെഡ്ഡിംഗ് ചടങ്ങുകൾ തുടരുകയാണ്. മുകേഷ് അംബാനിയുടെ വസതിയായ അന്‍റിലിയയിൽ ഇന്നലെ നടന്ന ഹൽദി സെറിമണിയിൽ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സൽമാൻ ഖാൻ, ജാൻവി കപൂർ, സാറാ അലി ഖാൻ, അനന്യ പാണ്ഡെ മുതലായ സെലിബ്രിറ്റികൾ എത്തിയിരുന്നു. ആനന്ദ് അംബാനിയുടെ അങ്കിളും മുകേഷ് അംബാനിയുടെ അനുജനുമായ അനിൽ അംബാനിയും ഭാര്യ ടിന അംബാനിയും നേരത്തെതന്നെ എത്തിയിരുന്നു. പരമ്പരാഗതമായ ചടങ്ങിലേക്ക് നീത അംബാനി അതിഥികളെ സ്വാഗതം ചെയ്തു.




ree

അംബാനി കുടുംബത്തിന്‍റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി കഴിഞ്ഞയാഴ്ച്ച സമൂഹവിവാഹം സംഘടിപ്പിച്ചിരുന്നു. നിർധന കുടുംബങ്ങളിൽ നിന്നുള്ള 50 വധൂവരന്മാരുടെ വിവഹമാണ് നടന്നത്.


ഇതിനകം ലോകശ്രദ്ധ പിടിച്ചു പറ്റിയ ആനന്ദ്-രാധികാ വിവാഹം ജൂലൈ 12 നാണ് നടക്കുക. മുംബൈയിലെ ജിയോ വേൾഡ് സെന്‍ററാണ് വിവാഹവേദി. ജൂലൈ 13 ന് ആശീർവാദ് സെറിമണിയും 14 ന് വിവാഹ സൽക്കാരവും നടക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page