അംഗൻവാഡി ഭക്ഷണത്തിൽ ചത്ത പാമ്പിനെ കിട്ടിയെന്ന് ആരോപണം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 4, 2024
- 1 min read

അംഗൻവാഡി കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പിൻ കുഞ്ഞിനെ കണ്ടതായി പരാതി. മഹാരാഷ്‍ട്രയിലെ സാംഗ്ലി ജില്ലയിലെ ഒരു അംഗൻവാഡിയിലാണ് സംഭവം. ഒരു കുട്ടിയുടെ മാതാപിതാക്കളാണ് പരാതിയുമായി എത്തിയതെന്ന് അംഗൻവാഡി വർക്കേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്‍റ് ആനന്ദി ഭോസ്‍ലെ പറഞ്ഞു. 3 വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങൾ എത്തുന്ന ഇവിടെ ഉച്ചഭക്ഷണം പായ്ക്കറ്റിൽ നൽകുകയാണ് പതിവ്. അംഗൻവാഡി ജീവനക്കാരാണ് അത് വിതരണം ചെയ്യുന്നത്. ചില കുട്ടികൾ പായ്ക്കറ്റ് വീട്ടിൽ കൊണ്ടുപോയി കഴിക്കും.
പരാതിയെ തുടർന്ന് സാംഗ്ലി ജില്ലാ പരിഷത്ത് ഡെപ്യൂട്ടി ചീഫ് എക്‌സിക്യുട്ടീവ് സന്ദീപ് യാദവും ഉദ്യോഗസ്ഥരും അംഗൻവാഡിയിൽ എത്തി. ആരോപണവിധേയമായ പായ്ക്കറ്റ് അവർ ലാബ് ടെസ്റ്റിനായി അയച്ചിട്ടുണ്ട്.










Comments