UP യിൽ പുതിയ സോഷ്യൽ മീഡിയാ നയം; സ്‍കീമുകൾ പ്രചരിപ്പിക്കാൻ പ്രോത്സാഹനം, ദേശവിരുദ്ധതക്ക് ജീവപര്യന്തം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 28, 2024
- 1 min read

സർക്കാർ ആവിഷ്ക്കരിക്കുന്ന സ്‍കീമുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാൻ പ്രോത്സാഹനം നൽകുന്ന 2024 ലെ ഡിജിറ്റൽ മീഡിയ നയത്തിന് ഉത്തർ പ്രദേശ് മന്ത്രിസഭ അംഗീകാരം നൽകി. ദേശവിരുദ്ധ പോസ്റ്റുകൾ ഇടുന്നവർക്ക് കർശന ശിക്ഷാ നിടപടികൾ നേരിടേണ്ടി വരികയും ചെയ്യും. മൂന്ന് വർഷം മുതൽ ജീവപര്യന്തം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാം.
അതേസമയം സർക്കാരിന്‍റെ സ്‍കീമുകളും നേട്ടങ്ങളും എടുത്തുകാട്ടുന്ന കണ്ടന്‍റ് പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്ക് വൻ തോതിൽ പ്രോത്സാഹനം നൽകും. അവർക്ക് സർക്കാർ പരസ്യങ്ങൾ നൽകും. സബ്‍സ്ക്രൈബർമാരുടെ എണ്ണവും, എത്രപേർ കാണുന്നു എന്നതും അനുസരിച്ച് പ്രതിമാസം 2 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെ സമ്പാദിക്കാൻ കഴിയും. യൂട്യൂബ്, ഫേസ്‍ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഷോർട്ട്‍സ്, പോഡ്‍കാസ്റ്റ് എന്നിവയെല്ലാം ഇതിൽ വരുന്നതാണ്. പരസ്യങ്ങൾ കൈകാര്യം ചെയ്യാനായി വി.ഫോം എന്ന ഡിജിറ്റൽ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.










Comments