UCF പ്രതിനിധിസംഘം മന്ത്രി കിരൺ റിജിജുവിനെ സന്ദർശിച്ചു
- റെജി നെല്ലിക്കുന്നത്ത്
- Jul 24, 2024
- 1 min read

യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിൻ്റെ (UCF) കോർ ഗ്രൂപ്പിലെ എട്ട് അംഗങ്ങൾ അടങ്ങുന്ന ഒരു പ്രതിനിധി സംഘം 2024 ജൂലൈ 20 ശനിയാഴ്ച്ച ബഹുമാനപ്പെട്ട കേന്ദ്ര പാർലമെൻ്ററികാര്യ-ന്യൂനപക്ഷ കാര്യ മന്ത്രി ശ്രീ കിരൺ റിജിജുവിനെ സന്ദർശിച്ചു. ക്രിസ്ത്യൻ സമൂഹത്തിനെതിരെ നടക്കുന്ന അക്രമസംഭവങ്ങൾക്കും വിദ്വേഷത്തിനും പരിഹാരം കാണണെന്ന് ആവശ്യപ്പെടുന്ന ഒരു നിവേദനം അവർ നൽകി. നിവേദനം സ്വീകരിച്ചുകൊണ്ട് തൻ്റെ ശ്രദ്ധയിൽപ്പെടുത്തിയ പ്രശ്നങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ഈ ആശങ്കകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെയും ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും ശ്രദ്ധയിൽ പെടുത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.










Comments