SRK യുടെ 'കിംഗ്'; അഭിഷേക് ബച്ചൻ വില്ലൻ
- ഫിലിം ഡെസ്ക്
- Aug 12, 2024
- 1 min read

സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറായ 'കിംഗ്' എന്ന ചിത്രത്തിൽ ഷാരുഖ് ഖാൻ പ്രധാന റോളിൽ എത്തുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. സ്വിറ്റ്‍സർലന്‍റിലെ ലൊക്കാർണോ ഫിലിം ഫെസ്റ്റിവൽ വേദിയിലാണ് SRK ഈ പ്രഖ്യാപനം നടത്തിയത്. ചിത്രത്തിൽ നായികയായി അഭിനയിക്കന്ന മകൾ സുഹാന ഖാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മെന്‍റർ റോളാണ് SRK ക്ക്. അതിനായി വെയ്റ്റ് കുറക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഭിഷേക് ബച്ചനാണ്. കഴിഞ്ഞ വർഷത്തെ ഷാരുഖ് ഖാന്‍റെ ബ്ലോക്ക്‌ബസ്റ്റർ ചിത്രമായ ‘പഠാൻ’ സംവിധാനം ചെയ്ത സിദ്ധാർത്ഥ് ആനന്ദാണ് കിംഗിന്‍റെ നിർമ്മാതാവ്. 2025 ലാണ് റിലീസ്.










Comments