top of page

PAN അപ്‍ഗ്രേഡ് ചെയ്യാൻ മന്ത്രിസഭാ തീരുമാനം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 26, 2024
  • 1 min read
ree

പെർമനന്‍റ് അക്കൗണ്ട് നമ്പർ അഥവാ PAN അപ്‍ഗ്രേഡ് ചെയ്യാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിലവിലെ PAN സിസ്റ്റം പൂർണമായും ഡിജിറ്റലാക്കുന്നതിന് പുറമെ നികുതിദായകർക്ക് കൂടുതൽ സൗകര്യപ്രദമാക്കുകയും ചെയ്യുകയാണ് ഉദ്ദേശ്യം. PAN 2.0 പ്രോജക്‌ടിന് 1,435 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. നികുതിദായകരായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നികുതി സംബന്ധമായ കാര്യങ്ങളിൽ സുതാര്യതയും കൂടുതൽ സുരക്ഷിതത്വവും ഇത് ഉറപ്പ് വരുത്തും. PAN കാർഡുകളിൽ ഇനി മുതൽ QR കോഡ് ആലേഖനം ചെയ്യും. നികുതിദായകന്‍റെ രജിസ്ട്രേഷൻ പ്രോസസ്സും, ബന്ധപ്പെട്ട സേവനങ്ങളും ഏകോപിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യും.


നിലവിൽ PAN ഉള്ളവർക്ക് അത് അതേപടി തുടരുന്നതിൽ തടസ്സമില്ല. പുതിയ PAN നായി അപേക്ഷിക്കേണ്ട കാര്യമില്ല. നിലവിലെ PAN കാർഡിന്‍റെ ഡിജിറ്റൽ പതിപ്പിൽ ഓട്ടോമാറ്റിക്കലായി QR കോഡ് അപ്‍ഗ്രേഡ് ചെയ്യപ്പെടും. PAN കാർഡ് ഉടമ യാതൊന്നും ചെയ്യേണ്ടതില്ല.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page