IHPS ന്‍റെ പുസ്തക പ്രകാശനവും സെമിനാറും ജൂലൈ 27 ന്
- റെജി നെല്ലിക്കുന്നത്ത്
- Jul 19, 2024
- 1 min read

ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാർമണി ആന്‍റ് പീസ് സ്റ്റഡീസ് (IHPS) പുസ്തക പ്രകാശനവും സെമിനാറും സംഘടിപ്പിക്കുന്നു. ലോധി റോഡിലെ ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ സെന്‍ററിൽ ജൂലൈ 27 ശനിയാഴ്ച്ച 3.30 നാണ് ചടങ്ങുകൾ നടക്കുക. IHPS ഡയറക്‌ടർ ഡോ. എം.ഡി തോമസ് രചിച്ച "മിഷൻ റിലീജ്യസ് ഹാർമണി" എന്ന പുസ്തകം പ്രകാശനം ചെയ്യും. IGNCA ചെയർമാൻ പത്മശ്രീ റാം ബഹദൂർ റായ് മുഖ്യാതിഥി ആയിരിക്കും. JNU വിലെ പ്രൊഫ. ബി.എസ്. ബ്യുട്ടോല, JMI യിലെ പ്രൊഫ. ഫർഖാൻ ഖാമർ, DU വിലെ പ്രൊഫ. അർച്ചന കൗഷിക് എന്നിവർ പ്രഭാഷണം നടത്തും.
പരിപാടിയിൽ സംബന്ധിക്കാൻ സംഘാടകർ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. വൈകിട്ട് 6 മണിക്ക് ലഘുഭക്ഷണം ഉണ്ടായിരിക്കും.










Comments