DMA ദ്വാരക മലയാളം ക്ലാസ്സ് പ്രവേശനോത്സവം ഓഗസ്റ്റ് 15 ന്
- പി. വി ജോസഫ്
- Aug 11, 2024
- 1 min read

DMA ദ്വാരക മലയാളം മിഷൻ ഡൽഹി ചാപ്റ്റർ സ്വാതന്ത്ര്യ ദിനാഘോഷത്തോടൊപ്പം ഓഗസ്റ്റ് 15 ന് മലയാളം ക്ലാസ്സ് പ്രവേശനോത്സവവും നടത്തും. ദ്വാരക സെക്‌ടർ 11 ലുള്ള NSS ബിൽഡിംഗിലെ മന്നം ഇന്‍റർനാഷണൽ സെന്‍ററിൽ 3 മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഉൽഘാടനം നിർവ്വഹിക്കുന്ന ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ശ്രീ കെ. രഘുനാഥ് സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നതാണ്. ചിത്രരചനാ മത്സരവും ക്വിസ്സ് മത്സരവും നടക്കും. യൂത്ത് വംഗിന്‍റെ രൂപീകരണും നടക്കുമെന്ന് ചെയർമാൻ എൻ.വി. ചാക്കോയും, സെക്രട്ടറി മനു സി. പിള്ളയും അറിയിച്ചു.










എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു