top of page

DMA ആശ്രമം, ശ്രീനിവാസപുരി, നിസാമുദ്ദീൻ കാലേഖാൻ, ജൂലന ഏരിയയുടെ കലണ്ടർ പ്രകാശനം നടത്തി

  • Writer: VIJOY SHAL
    VIJOY SHAL
  • Dec 16, 2024
  • 1 min read
ree

ഡൽഹി മലയാളി അസോസിയേഷൻ (DMA) ആശ്രമം, ശ്രീനിവാസപുരി, നിസാമുദ്ദീൻ കാലേഖാൻ, ജൂലന ഏരിയയുടെ ഇരുപത്തിയഞ്ചാമത് വാർഷിക ആഘോഷത്തിന് മുന്നോടിയായി പ്രസിദ്ധീകരിച്ച DMA -2025 കലണ്ടറിന്റെ പ്രകാശനം. DMA ചെയർമാൻ ഷാജി M നിർവഹിച്ചു.

വൈസ് ചെയർമാൻ അഭിലാഷ് ജോർജിന്റെ നേതൃത്വത്തിൽ ആരംഭിച്ച DMA കലണ്ടർ ഏരിയരുടെ എല്ലാ ഭവനത്തിലും സൗജന്യമായി എത്തിക്കുന്നതാണ്. DMA കലണ്ടറിന്റെ മുഖ്യ സ്പോൺസർ ആയ സ്പർശ ഗോൾഡ്ന്റെ പ്രതിനിധി ബിനിഷ് പാപ്പച്ചന് ആദ്യ കോപ്പി കൊടുത്തു. ഡി എം എ ഓഫീസിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ, സെക്രട്ടറി MS ജെയിൻ, ജോയിന്റ് സെക്രട്ടറി അലക്സാണ്ടർ ഡാനിയേൽ കോട്ടൂർ , ഖജാൻജി റോയ് ഡാനിയേൽ ഇന്റെർണൽ ഓഡിറ്റർ മനുലാൽ മോഹനൻ, വനിത വിംഗ് കൺവീനർ ശ്രീമതി സജിത ചന്ദ്രൻ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളും കൂടാതെ DMA ഏരിയയിലെ കുടുംബാംഗങ്ങൾ, മറ്റ് അഭ്യൂദയകാംഷികൾ എല്ലാവരും സന്നിഹതരായിരുന്നു. പിന്നീട് ക്രിസ്മസ് ഭവന സന്ദർശനത്തിന്റെ ഈ വർഷത്തെ തുടക്കം ചെയർമാന്റെ ഭവനത്തിൽ നിന്നും ആരംഭിച്ചു.

ree
ree


 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page