DMA ശാന്ത രാത്രി പുതുരാത്രി സംഘടിപ്പിച്ചു
- P N Shaji
- Feb 1, 2024
- 1 min read
Updated: Feb 2, 2024

ഡൽഹി മലയാളി അസോസിയേഷൻ ആർ കെ. പുരം കേരള സ്കൂളിൽ ക്രിസ്മസ് പുതുവത്സര ആഘോഷമായ ശാന്ത രാത്രി പുതുരാത്രി സംഘടിപ്പിച്ചു . ഫരീദാബാദ് രൂപത ബിഷപ്പ് archbishop കുര്യാക്കോസ് ഭരണികുളങ്ങര ഉത്ഘാടനം ചെയ്തു . വരും തലമുറയെ മലയാളം പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചൈയ്യേണ്ടത് dma പോലുള്ള സംഘടനകളുടെ കടമ ആണെന്ന് archbishop പറഞ്ഞു .ചടങ്ങിൽ dma പ്രസിഡന്റ് കെ രെഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ ശ്രി. ടോണി കണ്ണമ്പുഴ , ശ്രി ബാബു പണിക്കർ ,ശ്രി മാത്യു ജോസ്, ശ്രി . എ ജെ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു . ക്രിസ്മസ് കരോൾ മത്സരങ്ങളിൽ janakpuri ഒന്നാം സ്ഥാനവും , മയൂർ വിഹാര ഫേസ്- 3 രണ്ടും പട്ടേൽ നഗർ ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി . വിവിധ ഏരിയ കളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.










Comments