top of page

CBCI പ്രതിനിധി സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 13, 2024
  • 1 min read


ree

കാത്തലിക് ബിഷപ്പ്‍സ് കോൺഫറൻസ് ഓഫ് ഇന്ത്യ (CBCI) പ്രതിനിധി സംഘം ഇന്നലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. CBCI പ്രസിഡന്‍റ് റവ.ആൻഡ്രൂസ് താഴത്ത് നേതൃത്വം നൽകിയ സംഘത്തിൽ വൈസ് പ്രസിഡന്‍റ് റവ.ജോസഫ് മാർ തോമസ്, സെക്രട്ടറി ജനറൽ റവ. ഡോ. അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഫാ. മാത്യു കോയിക്കൽ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.


തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തിയ പ്രധാനമന്ത്രിയെ അനുമോദനം അറിയിച്ച അവർ രഷ്‍ട്രനിർമ്മാണത്തിനായുള്ള എല്ലാ പ്രയത്‍നങ്ങളിലും പിന്തുണ ഉറപ്പ് നൽകി. രാജ്യ പുരോഗതിയിലുള്ള പ്രതിബദ്ധത എടുത്തുപറയുകയും ചെയ്തു. അതേസമയം നിർബന്ധിത മതപരിവർത്തനമെന്ന വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ക്രൈസ്‍തവർക്ക് നേരെ വർധിച്ചുവരുന്ന അക്രമ സംഭവങ്ങളിലുള്ള ആശങ്ക അവർ ശ്രീ നരേന്ദ്ര മോദിയുമായി പങ്കുവെച്ചു. മണിപ്പൂരിലെ അക്രമസംഭവങ്ങളും അവർ പരാമർശിച്ചു. ഫ്രാൻസീസ് മാർപാപ്പയെ ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന അവർ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.


ക്രൈസ്തവ നേതാക്കൾ നടത്തിയ സന്ദർശന വിവരവും ഫോട്ടോയും PMO സമൂഹമാധ്യമമായ X ൽ ഷെയർ ചെയ്തു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page