BRS നേതാവ് കെ. കവിതക്ക് സുപ്രീം കോടതി ജാമ്യം നൽകി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 27, 2024
- 1 min read

ഡൽഹി മദ്യനയ അഴിമതി കേസിൽ BRS നേതാവ് കെ. കവിതക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബി.ആർ. ഗവായിയും, ജസ്റ്റിസ് കെ.വി.വിശ്വനാഥനും അടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ CBI യും ED യുമാണ് അന്വേഷിച്ചത്.
ഹൈദരാബാദിലെ ബഞ്ജാര ഹിൽസിലെ വസതിയിൽ നിന്ന് ED മാർച്ച് 15 നാണ് കവിതയെ അറസ്റ്റ് ചെയ്തത്. പിന്നീട് ഏപ്രിൽ 11 ന് തിഹാർ ജയിലിൽ വെച്ച് CBI യും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
കേസിലെ അന്വേഷണം പൂർത്തിയായതാണെന്ന് കവിതയുടെ സീനിയർ അഡ്വക്കേറ്റ് മുകുൾ റോഹ്‍ത്തഗി പറഞ്ഞു. ഇതേ കേസിലെ മറ്റൊരു പ്രതിയായ മനീഷ് സിസോദിയയക്ക് ജാമ്യം അനുവദിച്ച സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.










Comments