BPDയുടെ പോഷക സംഘടനയായ സ്ത്രീ ജ്വാലയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 3
- 1 min read

ബ്ലഡ് പ്രൊവിഡഴ്സ് ഡ്രീം കേരള (BPD KERALA )യുടെ പോഷക സംഘടനയായ സ്ത്രീ ജ്വാല കൺവീനർ ശ്രീമതി സന്ധ്യ അനിലിന്റെ അധ്യക്ഷതയിൽ മെഹ്റോളി വാർഡ് നമ്പർ വൺ മദർ ഡയറി പാർക്കിൽ നടന്ന പരിപാടിയിൽ സ്ത്രീകളിൽ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളും പോഷകാഹാരത്തിലൂടെ എങ്ങിനെ ആരോഗ്യം നിലനിർത്താമെന്നുമുള്ളവിഷയത്തെ ആസ്‌പദമാക്കി ക്ലാസ്സ് നയിക്കുകയുണ്ടായി. 15 കോടി സ്ത്രീകളിലേക്ക് 5 വർഷംകൊണ്ട് നല്ല പോഷകത്തിലൂടെ നല്ല ആരോഗ്യം എന്ന ലക്ഷ്യവുമായി ബന്ധപ്പെട്ട് നടന്ന ക്ലാസ്സിന് കോട്ടയം ടീമിന്റെ ഡൽഹിയിലെ ശ്രിമതി രാഖി ചന്ദ്രൻ,ലീഡർ ശ്രി അഗസ്റ്റിൻ , ശ്രിമതി മേരിക്കുട്ടി എന്നിവർ നേതൃത്വം നൽകി.











Comments