top of page

AIIMS ആശുപത്രിയിലെ ഡോക്‌ടർ ആത്മഹത്യ ചെയ്‌തു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 18, 2024
  • 1 min read
ree

AIIMS ആശുപത്രിയിലെ ന്യൂറോസർജ്ജറി വിഭാഗത്തിലെ യുവ ഡോക്‌ടർ ഇന്ന് ആത്മഹത്യ ചെയ്തു. ഡൽഹി ഗൗതം നഗറിലെ വസതിയിലാണ് 34 കാരനായ ഡോ. രാജ് ഗോണിയ ജീവനൊടുക്കിയത്. ഗംഗാ റാം ആശുപത്രിയിലെ മൈക്രോബയോളജിക്കൽ ഡിപ്പാർട്ട്‍മെന്‍റിൽ റസിഡന്‍റ് ഡോക്‌ടറാണ് ഭാര്യ. കുടുംബവഴക്കാണ് കാരണമെന്ന് കരുതുന്നു. ഓവർഡോസ് മരുന്ന് കുത്തിവെച്ചാണ് ആത്മഹത്യ ചെയ്തത്. സ്വന്തം ഇഷ്‍ടപ്രകാരമാണ് മരണം വരിക്കുന്നതെന്നും, ആരേയും ഇതിന്‍റെ പേരിൽ ബുദ്ധിമുട്ടിക്കരുതെന്നും ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുണ്ട്. അമേരിക്കയിൽ പരിശീലനം പൂർത്തിയാക്കി രണ്ടാഴ്ച്ച മുമ്പാണ് ഡൽഹിയിലെത്തിയത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page