AAP MLA അമാനതുള്ള ഖാൻ അറസ്റ്റിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 2, 2024
- 1 min read

ആം ആദ്‍മി പാർട്ടി എംഎൽഎ അമാനതുള്ളാ ഖാനെ എൻഫോഴ്‌സ്‍മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ അദ്ദേഹത്തിന്‍റെ വീട്ടിൽ റെയ്‌ഡ് നടത്തിയിരുന്നു. ഡൽഹി വഖഫ് ബോർഡിലെ നിയമനങ്ങളിൽ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. 100 കോടി രൂപ വിലമതിക്കുന്ന വഖഫ് സ്വത്തുവകകൾ ലീസിൽ നൽകിയെന്നും ആരോപണമുണ്ട്.
രണ്ട് വർഷമായി അന്വേഷണ ഏജൻസി തന്നെ ദ്രോഹിക്കുകയാണെന്നും, ഇന്ന് വീട്ടിൽ നടത്തിയ റെയ്‌ഡ് കാൻസർ ചികിത്സയിൽ കഴിയുന്ന ഭാര്യാമാതാവിന് അലോസരമുണ്ടാക്കിയെന്നും അമാനതുള്ളാ ഖാൻ സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ അറിയിച്ചു.










Comments