25 ന്റെ നിറവിൽ ആശ്രം DMA
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 16
- 1 min read

ഡൽഹി മലയാളി അസോസിയേഷൻ (DMA )ആശ്രം, ശ്രീനിവാസപുരി, നിസാമിദ്ദിൻ സരൈക്കലേഖൻ, ജൂലന ഏരിയയുടെ ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്റെയും 25 മത് പോസ്റ്റർ ചെയർമാൻ ശ്രീ ഷാജി എം ആഘോഷ കമ്മറ്റിയുടെ ജനറൽ കൺവീനറും വൈസ് ചെയർമാനുമായ ശ്രീ അഭിലാഷ് ജോർജ്ന് നൽകിക്കൊണ്ട്, DMA ആശ്രം ഓഫീസിൽ വെച്ച് പ്രകാശനം ചെയ്തു. സെക്രട്ടറി എം എസ് ജയൻ,ജോയിന്റ് സെക്രട്ടറിമാർ, അലക്സാണ്ടർ ഡാനിയേൽ കോട്ടൂർ, ഷൈലേഷ്,ഖജാൻജി റോയ് ഡാനിയേൽ
വനിത വിംഗ് കൺവീനർമാർ സജിത ചന്ദ്രൻ, ഷിനി ഷിജു,
യൂത്ത് കൺവീനർ അമ്പാടി മറ്റ് എക്സിക്യൂട്ടീവ് കൌൺസിൽ അംഗങ്ങളും പങ്കെടുത്തു.

2025 ഫെബ്രുവരി 23 ഞായറാഴ്ച ഉച്ചക്ക് ശേഷം 4.00 മണിക്ക് ആശ്രം സൺലൈറ്റ് കോളനി-2 അംബേദ്കർ പാർക്കിൽ പൊതുസമ്മേളനവും ,കേരളത്തിലെ പൊടിയൻസ് ടീം അവതരിപ്പിക്കുന്ന മിമിക്സ് പരേഡ് , ഡൽഹി ശ്രുതിലയയുടെ ലൈവ് ഗാനമേളയും അവതരിപ്പിക്കുന്നതാണ്.










Comments