top of page

ഹാപ്പി ന്യൂ ഇയർ സെലബ്രേഷൻ: രാജീവ് ചൗക്കിൽ ട്രാഫിക് നിയന്ത്രണം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 31, 2025
  • 1 min read

ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ പല ഭാഗങ്ങളിലും ട്രാഫിക് നിയന്ത്രണങ്ങൾ ഉണ്ടാകും.

കോനോട്ട് പ്ലേസിൽ ആയിരക്കണക്കിന് ജനങ്ങൾ ഒത്തുചേരാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ ട്രാഫിക് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 7 മണി മുതൽ ഈ ഏരിയയിൽ പ്രൈവറ്റ് കാറുകൾ ഓടാൻ അനുവദിക്കില്ല. രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിൽ എക്സിറ്റ് ഗേറ്റ് രാത്രി 9 മണിക്ക് അടക്കും. സ്റ്റേഷനിലേക്ക് പ്രവേശനം ഉണ്ടെങ്കിലും അവിടെ ഇറങ്ങുന്നവർക്ക് പുറത്തു കടക്കാനാകില്ല.

ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ഏർപ്പാടുകൾ പോലീസ് ചെയ്തിട്ടുണ്ട്. വാഹനങ്ങളെ മാത്രമല്ല, കാൽനടക്കാർക്കും നിയന്ത്രണങ്ങൾ ഉണ്ടാകും. വൈകിട്ട് 7 മണി മുതലുള്ള നിയന്ത്രണങ്ങൾ ആഘോഷ പരിപാടികൾ കഴിയുന്നതു വരെ തുടരും. കോനോട്ട് പ്ലേസിന്‍റെ ഇന്നർ, മിഡിൽ, ഔട്ടർ സർക്കിളുകളിൽ പ്രത്യേക എൻട്രി പാസുള്ള വാഹനങ്ങളെ മാത്രമാണ് കടത്തി വിടുക.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page