ഹൃദയാഘാതം മൂലം ചികിത്സയിൽ കഴിയുന്ന ഭർത്താവിന്റെ ചികിത്സാ സഹായത്തിനായി ഒരു അപേക്ഷ*
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 31, 2025
- 1 min read
നമ്മുടെ ഇടയിലുള്ള ശ്രീമതി ഇന്ദിര നായർ (ദിൽഷാദ് കോളനി) വളരെ പ്രയാസകരമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ഡിസംബർ 19-ന് അവരുടെ ഭർത്താവിന് (ശ്രീ. ഹരിദാസൻ നായർ) കഠിനമായ ഹൃദയാഘാതം സംഭവിക്കുകയുണ്ടായി.
ആദ്യം താഹീർപൂർ രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും, അടിയന്തര ചികിത്സാ സൗകര്യങ്ങളുടെ കുറവ് മൂലം അദ്ദേഹത്തെ ഇപ്പോൾ ഓഖ്ലയിലുള്ള ഹോളി ഫാമിലി ഹോസ്പിറ്റലിലേക്ക് (Holy Family Hospital) മാറ്റിയിരിക്കുകയാണ്.
2018 മുതൽ തൊഴിൽരഹിതനാണ് ഹരിദാസൻ നായർ. ഇന്ദിര നായർ ഒരു സ്വകാര്യ കമ്പനിയിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. വലിയൊരു തുക ചികിത്സയ്ക്കായി പെട്ടെന്ന് കണ്ടെത്താൻ ഈ കുടുംബത്തിന് സാധിക്കുന്നില്ല.
തങ്ങളുടെ പ്രിയപ്പെട്ടവന്റെ ജീവൻ രക്ഷിക്കാൻ ഈ സഹോദരി സഹായത്തിനായി സുമനസ്സുകളായ നമ്മോട് അഭ്യർത്ഥിക്കുകയാണ്. നമ്മളാൽ കഴിയുന്ന ചെറിയൊരു തുക പോലും ഈ കുടുംബത്തിന് വലിയ ആശ്വാസമാകും.ഈ കുടുംബത്തെ സഹായിക്കാൻ താല്പര്യമുള്ളവർ അക്കൗണ്ടിലേക്ക് തുക അയക്കാവുന്നതാണ് Indira Nair
A/c No.3466824722.
Central Bank
IFSC code CBI No.281154.










Comments