top of page

സൈബർ സുരക്ഷ ഉറപ്പ് വരുത്താൻ 5000 കമാൻഡോകൾ

  • പി. വി ജോസഫ്
  • Sep 10, 2024
  • 1 min read

സൈബർ സുരക്ഷ ഉറപ്പ് വരുത്താൻ ആഭ്യന്തര മന്ത്രി അമിത് ഷാ പുതിയ നടപടികൾ പ്രഖ്യാപിച്ചു. 5000 സൈബർ കമാൻഡോകളെ പരിശീലനം നൽകി സജ്ജരാക്കും. ഒരു വെബ്ബ്-അധിഷ്‍ഠിത ഡാറ്റ രജിസ്ട്രിയും പോർട്ടലും തയ്യാറാക്കും. സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ പോർട്ടലിൽ ഷെയർ ചെയ്യുന്നതാണ്. സൈബർ കുറ്റകൃത്യങ്ങൾക്ക് അതിർത്തികളില്ലെന്നും, സൈബർ സുരക്ഷ കൂടാതെ രാജ്യ സുരക്ഷ സാധ്യമല്ലെന്നും അമിത് ഷാ പറഞ്ഞു.


ന്യൂഡൽഹിയിൽ ഇന്ത്യൻ സൈബർക്രൈം കോഓർഡിനേഷൻ സെന്‍റർ സ്ഥാപക ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സൈബർ ഫ്രോഡ് മിറ്റിഗേഷൻ സെന്‍ററിന് രൂപം നൽകും. പ്രമുഖ ബാങ്കുകൾ, ധനകാര്യ ഇന്‍റർമീഡിയറീസ്, പേമെന്‍റ് അഗ്രഗേറ്റേഴ്‌സ്, ഐടി ഇന്‍റർമീഡിയറീസ്, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ലോ എൻഫോഴ്സ്‍മെന്‍റ് ഏജൻസികൾ എന്നിവയുടെ പ്രതിനിധികൾ അതിലുണ്ടാകും.

Recent Posts

See All
ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രംപ്രവേശനോത്സവം ആഗസ്റ്റ് 8 ശനിയാഴ്ച്ച

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം 2026 ആഗസ്റ്റ് 8 ശനിയാഴ്ച്ച വൈകുന്നേരം 6:00 മണിക്ക് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസി

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page