top of page

ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രംപ്രവേശനോത്സവം ആഗസ്റ്റ് 8 ശനിയാഴ്ച്ച

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 17 hours ago
  • 1 min read

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം 2026 ആഗസ്റ്റ് 8 ശനിയാഴ്ച്ച വൈകുന്നേരം 6:00 മണിക്ക് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിൽ അരങ്ങേറും.


ഏരിയ ചെയർമാൻ ആർ കെ മേനോൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യും. വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ, മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, മലയാളം മിഷൻ ഈസ്റ്റ്‌ ഡൽഹി കോർഡിനേറ്റർ കെ പി നാരായണൻ ഭട്ടതിരി, ഏരിയ സെക്രട്ടറി വി രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖാ പ്രിൻസ്, മലയാളം ഭാഷാധ്യാപിക അഞ്ജലി മധു തുടങ്ങിയവർ സംസാരിക്കും.


തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്കും മലയാള ഭാഷ പഠിക്കുവാൻ ആഗ്രഹിക്കുന്നവരും 9899861567, 7982578162 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page