ശതകോടീശ്വരൻ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 24
- 1 min read

ദക്ഷിണാഫ്രിക്കയിലെ ഗോണ്ട്വാന പ്രൈവറ്റ് ഗെയിം റിസർവ്വിന്‍റെ ഉടമ ഫ്രാൻകോയിസ് ക്രിസ്റ്റ്യാൻ കോൺറെഡി എന്ന ശതകോടീശ്വരനാണ് ദാരുണാന്ത്യം. ടൂറിസ്റ്റുകൾ തങ്ങിയ കൂടാരങ്ങളുടെ അടുത്തേക്ക് വന്ന ആനക്കൂട്ടത്തെ വിരട്ടിയോടിക്കാൻ നടത്തിയ ശ്രമത്തിലാണ് ഈ 39 കാരനെ ഒരു കൊമ്പൻ തുമ്പിക്കൈയിൽ ചുഴറ്റിയെടുത്തത്. നിലത്തിട്ട് പലതവണ ചവിട്ടിമെതിച്ചാണ് അദ്ദേഹത്തെ ആന കൊന്നത്. സഹപ്രവർത്തകർക്കും ടൂറിസ്റ്റുകൾക്കും നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു.
അദ്ദേഹത്തിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
കെയിലിക്‌സ് ഗ്രൂപ്പ് എന്ന സ്‍പോർട്ട്‍സ് മാനേജ്‍മെന്‍റ് കമ്പനിയുടെയും ഉടമയായ ഇദ്ദേഹം ആനകളോട് അടുത്ത് ഇടപഴകാറുണ്ടെന്നും ഫോട്ടോകൾ എടുക്കുന്നത് പതിവായിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു.




Comments