വഷളാകുന്ന വായുനിലവാരം; ഇന്ത്യാഗേറ്റിൽ മാതാപിതാക്കളുടെ പ്രതിഷേധം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 9
- 1 min read

ഡൽഹിയിൽ പരിസ്ഥിതി പ്രവർത്തകരും മാതാപിതാക്കളും ഇന്ത്യാ ഗേറ്റിൽ ഒത്തുകൂടി. നഗരത്തിൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന വായു നിലവാരത്തിൽ പ്രതിഷേധിക്കുകയായിരുന്നു ലക്ഷ്യം. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കുഞ്ഞുങ്ങളുമായി എത്തിയ അമ്മമാർ ആവശ്യപ്പെട്ടത്. ഡൽഹിയിലെ മൂന്ന് കുഞ്ഞുങ്ങളിൽ ഒരാൾക്ക് വീതം ശ്വാസകോശ അസുഖങ്ങളുടെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് അവർ പറഞ്ഞു. കുഞ്ഞുങ്ങളുടെ ആയുസ് പത്ത് വർഷം കണ്ട് കുറയുമെന്നാണ് അവർ പറയുന്നത്. ശുദ്ധമായ പ്രാണവായു ഒരു അടിസ്ഥാന ആവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തം ഏറ്റെടുത്ത് പരിഹാരം കാണേണ്ട രാഷ്‍ട്രീയക്കാർ പരസ്പ്പരം പഴി ചാരുകയാണ്.
അനുമതിയില്ലാതെയാണ് പ്രതിഷേധം നടത്തിയതെന്നും ചിലരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതിഷേധങ്ങൾ സംഘടിപ്പിക്കേണ്ടത് ജന്തർ മന്തറിലാണ്, ഇന്ത്യാ ഗേറ്റിൽ അല്ലെന്നും പോലീസ് പറഞ്ഞു.










Comments